29 March 2024 Friday

നെല്‍കൃഷിയില്‍ ഇരട്ടവരി നടീല്‍ രീതി പരിചയപ്പെടുത്തി പൊന്നാനി കാര്‍ഷിക വിജ്ഞാന കേന്ദ്രം

ckmnews

*നെൽകൃഷിയിൽ ഇരട്ട വരി നടീൽ രീതി പരിചയപ്പെടുത്തി പൊന്നാനി കാർഷിക വിജ്ഞാന കേന്ദ്രം*


നെൽകൃഷിയിൽ ഇരട്ട വരി

നടീൽ രീതി പരിചയപ്പെടുത്തി 

പൊന്നാനി കാർഷിക വിജ്ഞാന കേന്ദ്രം. പോട്ടൂർ പാടശേഖരത്തിലാണ് പുതിയ കൃഷി രീതി പരിചയപ്പെടുത്തിയത്. വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ പാറക്കൽ നടീൽ ഉദ്ഘാടനം ചെയ്തു. 

നെല്ലിന്റെ ഉത്പാദന ക്ഷമത 25 ശതമാനം വർദ്ധിപ്പിക്കാൻ  കഴിയുന്നതാണ് ഇരട്ടവരി കൃഷി രീതിയെന്ന് പദ്ധതി വിശദീകരിച്ച്  പൊന്നാനി കാർഷിക വിജ്ഞാന കേന്ദ്രം നോഡൽ ഓഫീസർ പി കെ

അബദുൾ ജബ്ബാർ പറഞ്ഞു. കേരള കാർഷിക സർവകലാശാലയുടെ  പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ .മൂസയുടെയും മലപ്പുറം KVK യുടെയും  ജില്ലാ കൃഷി വകുപ്പിന്റെയും  സഹകരണത്തോടെയാണ് ഈ രീതി നടപ്പിലാക്കുന്നത്. 35 സെന്റി മീറ്റർ അകലത്തിൽ ഉള്ള ഇരട്ട വരികളാണ് ഈ രീതിയുടെ പ്രത്യേകത. ഇത് മൂലം എല്ലാ നെല്ചെടികൾക്കും സൂര്യ പ്രകാശവും സാഹചര്യങ്ങളും ലഭിക്കും. ഒരു ചതുരശ്ര മീറ്ററിൽ 40 നുരികളും നിർത്താം. ഇടയകലം ഉള്ളതിനാൽ നെല്ലിന്റെ പരിചരണവും എളുപ്പമാകും. 

വട്ടംകുളം കൃഷി ഓഫീസർ വിനയൻ അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ സിപി വിജയൻ, പ്രചോദ്

 തുടങ്ങിയവരും കർഷകരും പരിപാടിയിൽ പങ്കെടുത്തു. പോട്ടൂർ പാടശേഖരത്തിലെ  ആദാവിൽ സദാനന്ദൻ്റെ 

 കൃഷിയിടത്തിലാണ് പുതിയ കൃഷി രീതി പരിചയപ്പെടുത്തിയത്.