25 April 2024 Thursday

അഖിലേന്ത്യ കര്‍ഷക സമരത്തിന്റെ ഭാഗമായി സത്യാഗ്രഹം നടത്തി പ്രതിഷേധിച്ചു

ckmnews

*അഖിലേന്ത്യാ കർഷക സമരത്തിൻ്റെ ഭാഗമായി പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിച്ചു*

എടപ്പാൾ: കേന്ദ്ര ഗവൺമെൻ്റിൻ്റെ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക, കർഷക വിരുദ്ധ ഓർഡിനൻസുകൾ പിൻവലിക്കുക, ദരിദ്ര കർഷക, തൊഴിലാളി കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപ ധനസഹായം നൽക്കുക, കർഷക തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നടക്കുന്ന അഖിലേന്ത്യാ കർഷക സമരത്തിൻ്റെ ഭാഗമായി കാലടി പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിച്ചു. അഖിലേന്ത്യാ കിസാൻ സംഘർഷ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തവനൂർ ഏരിയാ കമ്മറ്റി നടത്തിയ പ്രതിക്ഷേധ സത്യാഗ്രഹം കർഷക സംഘം ജില്ലാ പ്രസിഡൻ്റ് ജ്യോതി ഭാസ് ഉദ്ഘാടനം ചെയ്തു. കിസാൻ സഭ തവനൂർ മണ്ഡലം സെക്രട്ടറി രാജൻ അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു.  AITUC ജില്ലാ വൈസ് പ്രസിഡൻ്റ് ടി.ശ്രീകുമാർ, കുമാരൻ, സുരേഷ് അതളൂർ, ചമ്രവട്ടം സുധീർ, മുഹമ്മദ് കുട്ടി ആലത്തീയൂർ, സുബ്രമണ്യൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കൊച്ചുണ്ണി നന്ദി പറഞ്ഞു.