25 April 2024 Thursday

മാറഞ്ചേരിയില്‍ കോവിഡ് ചികിത്സയില്‍ ഇരുന്ന 55 കാരി മരിച്ചു

ckmnews

മാറഞ്ചേരിയില്‍ കോവിഡ് ചികിത്സയില്‍ ഇരുന്ന 55 കാരി മരിച്ചു


എരമംഗലം:മാറഞ്ചേരി പഞ്ചായത്തിൽ വീണ്ടും കൊവിഡ് മരണം.മാറഞ്ചേരി പഞ്ചായത്തിലെ പതിനാലാം വാർഡ് പുറങ്ങ് മാരാമുറ്റം സ്വദേശിനിയും,ജ്ഞാനോദയം വായനശാലക്ക് സമീപം താമസിക്കുന്നതുമായ പരേതനായ ഉമ്മർ (കുഞ്ഞിമോൻ) എന്നവരുടെ ഭാര്യ പുലിയപുറത്ത് സുഹറ (55)ആണ് കോവിഡ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.ശക്തമായ പനിയെ  തുടർന്ന് എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് രണ്ടു ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്.തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്കും,പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയിരുന്നു.മക്കൾ: റനീഷ്, റഹീസ്, സീനത്ത്, സെനീന.മരുമക്കൾ:സക്കീർ, സഫീൽ, റമീഷ