25 April 2024 Thursday

എറവക്കാട് ശിഹാബ് തങ്ങള്‍ സ്മാരക സെന്റര്‍ ഉദ്ഘാടനം ചെയ്തു

ckmnews

എറവക്കാട് ശിഹാബ് തങ്ങള്‍ സ്മാരക സെന്റര്‍ ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:എറവക്കാട് ശിഹാബ് തങ്ങൾ സ്മാരക സൗധവും,മുസ്ലിം ലീഗ് ഓഫീസും ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സിഎം അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.എസ്എംകെ തങ്ങൾ ഉൽഘടനവും,പിഇഎ സലാം മാസ്റ്റർ താക്കോൽ ദാനവും നടത്തി. യോഗത്തിൽ മുസ്ലിം ലീഗ് നേതാക്കളായ അലി കുമരനെല്ലൂർ,സുബൈർ കോഴിക്കര,ഷാനവാസ്‌ വട്ടത്തൂര്, സിഎം യൂസഫ്, സിഎം അബ്ദുൽ ഖാദർ, സിവി മാനു, സിവി അബ്ദുള്ളകുട്ടി, വി ബഷീർ സാഹിബ്‌, എവി കുഞ്ഞിമാൻ എന്നിവരും,കെഎംസിസി നേതാക്കളായ കുഞ്ഞഹമ്മദ് ഹാജി, എവി അബു,  കെപി അബ്ദുൽ സലാം, ജാഫർ പന്തലിങ്ങൾ, സിഎം മുഹമ്മദാലി, ഫൈസൽ പന്തലിങ്ങൾ എന്നിവരും പങ്കെടുത്തു.