23 April 2024 Tuesday

കുറ്റിപ്പുറം പാലത്തില്‍ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ckmnews

കുറ്റിപ്പുറം:പാലത്തില്‍ നിന്ന് ഭാരതപ്പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി.മലപ്പുറം പടപ്പറമ്പ്, പാങ്ങ് സ്വദേശി   വടക്കുവീട്ടിൽ (ശ്രേയസ്സ് വീട്) അച്യുതാനന്ദൻ നായർ(രാജൻ നായർ 62) എന്നയാളുടെ മൃതദേഹമാണ് കുറ്റിപ്പുറം ചെമ്പിക്കൽ പരിസരത്ത് ഭാരതപുഴയോരത്ത് അടിഞ്ഞ നിലയിൽ കണ്ടെത്തിയത്..

          _21/09/2020 ന്ന് കൊളത്തൂരിൽ നിന്നും കാണാതായ ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായി കൊളത്തൂർ സ്റ്റേഷനിൽ പരാതി നൽകി തിരച്ചിൽ നടത്തുന്നതിനിടെയാണ് വൈകീട്ടോടെ മൃതദേഹം പുഴയോരത്തു നിന്നും കണ്ടെത്തിയത്..

             _രണ്ടു ദിവസങ്ങൾക്കു മുമ്പ് കുറ്റിപ്പുറം പാലത്തിനു മുകളിൽ നിന്നും അജ്ഞാതനായ ഒരാൾ ഭാരതപ്പുഴയിലേക്ക് ചാടുകയും, തുടർന്ന് രണ്ടു ദിവസവും തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു..


മക്കൾ: ഗ്രീഷ്മ, ശരത്, 

മരുമക്കൾ: അനിൽകുമാർ, അശ്വതി