25 April 2024 Thursday

അനധികൃതമായി മണല്‍ കടത്തിയ മൂന്ന് ലോറികള്‍ ചങ്ങരംകുളം പോലീസ് പിടികൂടി

ckmnews


ചങ്ങരംകുളം:അനധികൃതമായി മണ്ണ് കടത്തിയ മൂന്ന് ലോറികള്‍ ചങ്ങരംകുളം പോലീസ് പിടികൂടി.നൈറ്റ് പെട്രോളിങിനിടെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ നടുവട്ടം ഐലക്കാട് മേഖലയില്‍ നിന്ന് അനധികൃതമായി മണ്ണ് കടത്തിയ ലോറികള്‍ പിടിച്ചെടുത്തത്.പിടിച്ചെടുത്ത ലോറികള്‍ സ്റ്റേഷനില്‍ എത്തിച്ച് മേല്‍നടപടികള്‍ സ്വീകരിച്ചു.കാഞ്ഞിരത്താണി പടിഞ്ഞാറങ്ങാടി സ്വദേശികള്‍ക്കെതിരെ കേസെടുത്തു.അനധികൃതമായി മണ്ണെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് സിഐ പറഞ്ഞു