28 September 2023 Thursday

ചങ്ങരംകുളം സഖാക്കൾ വാട്ട്സപ്പ് കുട്ടായ്മ കുട്ടൻ നായർ അനുസ്മരണവും പുരസ്കാര സമർപ്പണവും ജുൺ 25ന് ചങ്ങരംകുളത്ത് നടക്കും

ckmnews


ചങ്ങരംകുളം:രാഷ്ട്രീയ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ എട്ട് വർഷമായി ചങ്ങരംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഖാക്കൾ വാട്ട്സപ്പ് കുട്ടായ്മയുടെ നേതൃത്വത്തിൽ കുട്ടൻ നായർ അനുസ്മരണവും പുരസ്കാര സമർപ്പണവും ജുൺ 25ന് ചങ്ങരംകുളത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ആലംകോട് നന്നംമുക്ക് പഞ്ചായത്തിൽ ഇടതുപക്ഷ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച എംപി കുട്ടൻ നായരെ അനുസ്മരിക്കുന്നതിനായി അദ്ധേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പംരസ്കാരം മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടിക്ക് ചടങ്ങിൽ സമ്മാനിക്കും.പൊന്നാനി എംഎൽഎ പി നന്ദകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും.ആലംകോട് ലീലാകൃഷ്ണൻ, അടക്കമുള്ള രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.ഭാരവാഹികളായ ടി സത്യൻ,അൻവർ പെരുമ്പാൾ,ഇബ്രാഹിം വിവി,ഷെഫീക്ക് കാഞ്ഞിയൂർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു