Kottayam
ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കോട്ടയം: തലപ്പലത്ത് അമ്പാറയില്‍ ഒപ്പംതാമസിച്ചിരുന്ന സ്ത്രീയെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഭാര്‍ഗവി(48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ കൊച്ചുപുരക്കല്‍ ബിജുമോൻ അറസ്റ്റിലായി. കൊലപാതകം നടത്തിയശേഷം ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു കൊലപാതകം നടന്നത്. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഇരുവരും കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരുമിച്ചായിരുന്നു താമസം. ഇന്നലെ രാത്രി മദ്യപിച്ചശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ബിജുമോന്‍ ഭാര്‍ഗവിയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൃത്യംനടത്തിയ ശേഷം ബിജുമോന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.