Nannamukku
കനത്ത മഴയിൽ ചങ്ങരംകുളം കാഞ്ഞിയൂരിൽ കിണർ താഴ്ന്നു

ചങ്ങരംകുളം:കനത്ത മഴയിൽ ചങ്ങരംകുളം കാഞ്ഞിയൂരിൽ കിണർ താഴ്ന്നു.നന്നംമുക്ക് പഞ്ചായത്തിലെ കാഞ്ഞിയൂർ പാടത്ത് ആറോളം കുടുംബങ്ങൾക്കായി കുടിവെള്ളത്തിനായി സ്വകാര്യ വ്യക്തി നിർമിച്ച് നൽകിയ കിണറാണ് താഴ്ന്നത്. വെള്ളിയാഴ്ച വൈകിയിട്ടോടെയാണ് സംഭവം.റിംങ് ഇട്ട കിണൻ ഒരു റിങ്ങിലതികം താഴ്ന്നതോടെ കിണർ മുഴുവൻ ചളി നിറഞ്ഞു വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായിട്ടുണ്ട്.വില്ലേജ് ഓഫീസറും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു