28 September 2023 Thursday

വിദ്യാർത്ഥികൾക്ക്ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.

ckmnews

വിദ്യാർത്ഥികൾക്ക്ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.


ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ  പരിസ്ഥിതി  ദിനാഘോഷ അനുബന്ധപരിപാടികൾ  സമാപിച്ചു. പാവിട്ടപ്പുറം എഎംഎൽപി ഒതളൂർ സൗത്ത്സ്കൂൾ വിദ്യാർത്ഥികൾക്ക്  ഫല വൃക്ഷത്തൈകൾ വിതരണം ചെയ്തു കൊണ്ടാണ് ഒരാഴ്ച നീണ്ടു നിന്ന പരിപാടികൾക്ക് പരിസമാപ്തി കുറിച്ചത്. എഎംഎൽപി സ്കൂളിൽ നടന്ന ചടങ്ങ് ആലംകോട് ഗ്രാമപഞ്ചായത്ത്‌  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായഷഹന നാസർ ഉദ്ഘാടനം ചെയ്തു. അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾപ്രിൻസിപ്പാൾ വില്ലിം ഗ്ടൺ പി.വി. , ഗൈഡ് ക്യാപ്റ്റൻ സുമിത ടി എസ്

ഒതളൂർ സൗത്ത് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് നാജിബ ടി.എ അധ്യാപകരായ ജംസിയ ബിപി, സുരേഷ് ബാബു കെ.എം എന്നിവർ സംസാരിച്ചു. പരിസര ശുചീകരണം, വൃക്ഷത്തൈ നടൽ, പ്ലാസ്റ്റിക് മാലിന്യശേഖരണം,പോസ്റ്റർ നിർമ്മാണം,വിദ്യാർത്ഥികളുടെ റാലി

എന്നീ പ്രവർത്തനങ്ങളും ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു.