25 April 2024 Thursday

ചികിത്സയില്‍ കഴിഞ്ഞ സഫ പര്‍വീന്‍ വിടപറഞ്ഞു

ckmnews

ചികിത്സയില്‍ കഴിഞ്ഞ സഫ പര്‍വീന്‍ വിടപറഞ്ഞു


ചങ്ങരംകുളം:അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ

സഫ പർവീൻ എന്ന 20 കാരിയാണ് വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത്.ചങ്ങരംകുളം മൂക്കുതല സ്വദേശിനിയും പരപ്പൂര് വളപ്പിൽ സിദ്ധീഖ് എന്നവരുടെ മകളുമായ സഫാ പർവീന്റെ ചികിത്സക്ക് ചികിത്സ സമിതി രൂപീകരിച്ച് ഭീമമായ തുക സമാഹരിക്കുകയും ചികിത്സ തുടരുകയും ചെയ്യുന്നതിനിടെയാണ് അന്ത്യം.സഹോദരി :സന പർവീൻ.വൈകീട്ട് 5 മണിയോടെ നരണിപ്പുഴ ജുമാമസ്ജിദ് ഖബർസ്ഥാനിയില്‍ ഖബറടക്കം നടക്കും