25 April 2024 Thursday

രോഗികൾക്കുള്ള ഔഷധ വിതരണത്തിനു യന്ത്രമനുഷ്യനെ വികസിപ്പിച്ചെടുത്ത് റോയൽ കോളജ് വിദ്യാർത്ഥികൾ

ckmnews

രോഗികൾക്കുള്ള ഔഷധ വിതരണത്തിനു യന്ത്രമനുഷ്യനെ വികസിപ്പിച്ചെടുത്ത് റോയൽ കോളജ് വിദ്യാർത്ഥികൾ


അക്കിക്കാവ് റോയൽ എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ്  വിഭാഗത്തിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥികളായ ദൃശ്യ. പി,മുഹ്സിന .കെ, സേതുലക്ഷ്മി എം.എസ്, സ്റ്റെറിൻ സി.ജെ എന്നിവർ വികസിപ്പിച്ചെടുത്ത പ്രൊജക്റ്റാണ് , ‘സ്മാർട്ട് മെഡിസിൻ വെൻഡിങ് റോബോട്ട്’.പരസഹായമില്ലാതെ, മരുന്നുകൾ രോഗികളുടെ മുറിയിൽ എത്തിക്കുന്ന യന്ത്രമനുഷ്യനാണിത്.ആർ.എഫ്.ഐ.ഡി സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഈ യന്ത്രമനുഷ്യനകത്ത് മരുന്നുകൾ ആദ്യമേ തന്നെ കരുതി വയ്ക്കും. ഓരോ രോഗിയുടെ സമീപത്ത് യന്ത്രമനുഷ്യൻ എത്തുമ്പോൾ, ആർ.എഫ്.ഐ.ഡി കാർഡ് കാണിച്ചു കൊടുക്കുന്ന പക്ഷം ഉള്ളിലെ മരുന്ന് തട്ട് തുറന്ന് വരും. യന്ത്രത്തിന്റെ അടിഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ഇൻഫ്‌റാ റെഡ്‌ സെൻസറാണ് 

ചലനങ്ങൾ നിയന്ത്രിക്കുന്നത്. ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റന്റ്  പ്രൊഫസർ, രാധിക ഇ.ആർ ആണ്  പ്രൊജക്റ്റിൻറെ മാർഗദർശി.