28 September 2023 Thursday

ഫാത്തിമ്മ നിദയെ പ്രിയദർശിനി ജനപക്ഷ വേദി അനുമോദിച്ചു

ckmnews

ഫാത്തിമ്മ നിദയെ പ്രിയദർശിനി ജനപക്ഷ വേദി അനുമോദിച്ചു


പൊന്നാനി:എസ് .എസ് എൽ. സി   പരീക്ഷയിൽ പ്രിയദർശിനി ജനപക്ഷ വേദി പ്രവർത്തകരുടെ മക്കളിൽ  കടകശ്ശേരി ഐഡിയൽ സ്ക്കൂളിൽ നിന്ന് മികച്ച വിജയം നേടിയ ഫാത്തിമ്മ നിദ ക്ക് പ്രിയദർശിനി ജനപക്ഷ വേദിയുടെ ഉപഹാരം ഡി.സി. സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് നൽകി.റിയാദിലെ ഒ. ഐ. സി.സി. സീനിയർ വൈസ് പ്രസിഡണ്ട് സലീം കളക്കരയുടെ മകളാണ് ഫാത്തിമ്മ നിദ .എം.ഫൈസൽ റഹ്മാൻ തെയ്യങ്ങാട് അദ്ധ്യക്ഷത വഹിച്ചു.ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എൻ.പി. നബീൽ,കെ.പി.ജമാലുദ്ധീൻ,അഷറഫ് നെയ്തല്ലൂർ, ഷംശു കളക്കര, എം.എ. നസീം അറക്കൽ, സൈത് നെയ്തല്ലൂർ എന്നിവർ പങ്കെടുത്തു.