Alamkode
ചിയ്യാനൂർ എഎൽപി സ്ക്കൂളിൽ പുതുതായി നിർമിച്ച കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു

ചിയ്യാനൂർ എഎൽപി സ്ക്കൂളിൽ പുതുതായി നിർമിച്ച കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം:ചിയ്യാനൂർ എഎൽപി സ്ക്കൂളിൽ പുതുതായി നിർമിച്ച കിച്ചൺ കം സ്റ്റോറിന്റെയും നവീകരിച്ച സ്റ്റേജിന്റെയും ഉദ്ഘാടനം നടന്നു.എടപ്പാൾ എഇഒ പിവി ഹൈദർ അലി കിച്ചൻ സ്റ്റോറും നവീകരിച്ച സ്റ്റേജിന്റെ ഉദ്ഘാടനം ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് കെവി ഷെഹീറും നിർവ്വഹിച്ചു.വാർഡ് അംഗം അബ്ദുൾ മജീദ് അധ്യക്ഷനായിരുന്നു.മുൻ എച്ച്എം സി.എസ്. മോഹൻദാസ്,ഇവി ബഷീർ. വിനു എംകെ. എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക പി ശോഭന സ്വാഗതവും സിഎസ് മിനി നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടിയും നടന്നു.