ചങ്ങരംകുളം എറവറാംകുന്ന് ഭാഗത്ത് റോഡിൽ നിൽക്കുന്ന ട്രാൻസോഫോമർ അപകട ഭീഷണി ഉയർത്തുന്നതായി പരാതി

ചങ്ങരംകുളം എറവറാംകുന്ന് ഭാഗത്ത് റോഡിൽ നിൽക്കുന്ന ട്രാൻസോഫോമർ അപകട ഭീഷണി ഉയർത്തുന്നതായി പരാതി
ചങ്ങരംകുളം:റോഡിൽ നിൽക്കുന്ന ട്രാൻസോഫോമർ അപകട ഭീഷണി ഉയർത്തുന്നു.ആലംകോട് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ എറവറാം കുന്ന് പ്രദേശത്താണ് റോഡിലേക്ക് തള്ളി നിൽക്കുന്ന ട്രാൻസ്‌ഫോമർ അപകട ഭീഷണി ഉയർത്തുന്നത്.ഇടുങ്ങിയ വഴിയിൽ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചതായിരുന്നു ട്രാൻസ്‌ഫോമർ.പ്രദേശത്ത് നിരവധി വീടുകൾ വന്നതോടെയാണ് ട്രാൻസ്ഫോമർ നാട്ടുകാർക്ക് ഭീഷണിയായത്.വിദ്യാർത്ഥികൾ അടക്കം നിരവധി പേർ കാൽ നടയായി സഞ്ചരിക്കുന്ന റോഡിലെ അപകടാവസ്ഥക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ട്രാൻസ്ഫോമറിൽ സ്ഥാപിച്ചിട്ടുള്ള ഫീസുകൾ കുട്ടികൾക്ക് അടക്കം കയ്യെത്തും ദൂരത്ത് ആയിരുന്നു എന്നാൽ അത് വാർഡ് മെമ്പർ മുഹമ്മദ് ശരീഫിന്റെ ഇടപെടൽ കൊണ്ട് മുകളിലേക്ക് കയറ്റി വെച്ചെങ്കിലും അപകടാവസ്ഥക്ക് പരിഹാരമായില്ലെന്നാണ് നാട്ടുകാരുടെ പരാതി