Alamkode
അസ്സബാഹിന് മികച്ച വിജയം നേടിക്കൊടുത്ത അധ്യാപകരെ ആദരിച്ചു

അസ്സബാഹിന് മികച്ച വിജയം നേടിക്കൊടുത്ത അധ്യാപകരെ ആദരിച്ചു
ചങ്ങരംകുളം:കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇക്കഴിഞ്ഞ ഡിഗ്രി ആറാം സെമസ്റ്റർ പരീക്ഷയിൽ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ആറ് ഡിപ്പാർട്ട്മെന്റുകളിൽ 90% ത്തിലധികം വിജയം നേടി.പ്രശസ്ത വിജയം നേടുന്നതിന് നേതൃത്വം നൽകിയ ഡിപ്പാർട്ട്മെന്റുകളിലേ അധ്യാപകരെ മാനേജ്മൻറ് കമ്മിറ്റി ആദരിച്ചു.ചടങ്ങിൽ വി മുഹമ്മദ് ഉണ്ണി ഹാജി അധ്യക്ഷത വഹിച്ചു.പി പി എം അഷ്റഫ് പ്രിൻസിപ്പൽ എം എൻ മുഹമ്മദ് കോയ കുഞ്ഞുമുഹമ്മദ് പന്താവൂർ അബ്ദുസ്സലാം ഫാറൂഖി ഹമീദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.ഉന്നത വിജയം നേടുന്നതിന് നേതൃത്വം നൽകി അധ്യാപകർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി