Kozhikode
കടയിലേക്ക് വാഹനം പാഞ്ഞ് കയറി രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്

കോഴിക്കോട്: കടയിലേക്ക് എസ് യു വി പാഞ്ഞ് കയറി രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്.താമരശേരി കൂടത്തായിയിലാണ് അപകടം. അപകടത്തിൽ രണ്ട് വിദ്യാർഥിനികൾക്ക് പരിക്കേറ്റു. വെളളിയാഴ്ച രാവിലെ ആയിരുന്നു അപകടം. സ്കൂളിലേക്ക് നടന്നു പോവുകയായിരുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്.
കൂടത്തായി കൂളികുന്ന് ഷാഫിയുടെ മകൾ സന മിൻഹ, കാക്കാഞ്ഞി സാലിയുടെ മകൾ സന മെഹ്റിൻ എന്നീ വിദ്യാർത്ഥിനികൾക്കാണ് പരിക്കേറ്റത്. കുട്ടികളെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ആലുവയിൽ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ബൊലിറോ ജീപ്പ് നിയന്ത്രണം വിട്ട് കൂടത്തായി ടൗണിലെ കൂട്ടീസ് സൂപ്പർ മാർക്കറ്റിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. കടയുടെ മുൻ വശം പൂർണ്ണമായും തകർന്നു. വൈദ്യുതി തൂണും തകർന്നു.