Alamkode
മഴക്കാലം തുടങ്ങി:റോഡിലെ വെള്ളക്കെട്ടുകൾക്ക് പരിഹാരമായില്ല

മഴക്കാലം തുടങ്ങി:റോഡിലെ വെള്ളക്കെട്ടുകൾക്ക് പരിഹാരമായില്ല
ചങ്ങരംകുളം:മഴക്കാലം തുടങ്ങിയതോടെ റോഡിലെ വെള്ളക്കെട്ടുകളും ഏറി വരികയാണ്.കുറച്ച് നേരം മഴ പെയ്താൽ പോലും നവീകരണം പൂർത്തിയായ പുതിയ റോഡുകളിൽ പോലും വെള്ളക്കെട്ടുകൾ കൊണ്ട് നിറയും.ചങ്ങരംകുളം ചിറവല്ലൂർ റോഡിലും ചങ്ങരംകുളം നരണിപ്പുഴ റോഡിലും ഹൈവേ ജംഗ്ഷനിലുമെല്ലാം ഇത്തരത്തിൽ വെള്ളക്കെട്ട് രൂക്ഷമാണ്.ട്രൈനേജിന്റെ പ്രവൃത്തികൾ പൂർത്തിയായ പലയിടത്തും ഓടകൾ വൃത്തിയാക്കാത്തത് മൂലം വെള്ളം ഒഴുകി പോവാത്ത താണ് വെള്ളക്കെട്ട് രൂക്ഷമാക്കുന്നത്.ഇത്തരം വെള്ളക്കെട്ടുകൾ അപകടങ്ങൾക്കും റോഡിന്റെ പെട്ടെന്നുള്ള തകർച്ചക്കും കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു.സംസ്ഥാന പാതയോരത്തും ഇത്തരത്തിൽ വെള്ളക്കെട്ടുകൾ രൂക്ഷമാകുന്നുണ്ട്