28 September 2023 Thursday

പ്രവാസദളം പള്ളിക്കര തെക്കുമുറി വാട്സാപ്പ് കൂട്ടായ്മക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ckmnews

പ്രവാസദളം പള്ളിക്കര തെക്കുമുറി വാട്സാപ്പ് കൂട്ടായ്മക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


ചങ്ങരംകുളം:പ്രവാസദളം പള്ളിക്കര തെക്കുമുറി വാട്സാപ്പ് കൂട്ടായ്മക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.കെവി അബ്ദുൽ ഹമീദിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ കെഎം യാഹുദ്ധീൻ സ്വാഗതം പറഞ്ഞു. മഹല്ല് ഖതീബ് അബ്ദുൽ ജലീൽ അഹ്സനി യോഗം ഉൽഘാടനം ചെയ്തു.മഹല്ല് ജനറൽ സെക്രട്ടറി കെവി ഇർഷാദ്,ഒഎസ്എഫ് ജനറൽ സെക്രട്ടറി സാദിക്ക് നെച്ചിക്കൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.തുടർന്ന് നടന്ന തിരെഞ്ഞെടുപ്പ് കെഎം ഷൗക്കത്തലി,കെകെ സിദ്ധിക്ക് എന്നിവർ യോഗം നിയന്ത്രിച്ചു.കെവി അബ്ദുൽ ഹമീദ് പ്രസിഡന്റ്‌ ആയും കെഎം യാഹുദ്ധീൻ ജനറൽ സെക്രട്ടറി ആയും കെകെ റംഷാദ് ട്രഷറർ ആയും ഉള്ള 13 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി നന്ദി പറഞ്ഞു