28 September 2023 Thursday

വാഹനമിടിച്ച് റോഡിൽ ചത്ത് കിടന്ന തെരുവ് നായയെ കുഴിയെടുത്ത് സംസ്കരിച്ച് ഓട്ടോ ഡ്രൈവറുടെ മാതൃക

ckmnews

വാഹനമിടിച്ച് റോഡിൽ ചത്ത് കിടന്ന തെരുവ് നായയെ കുഴിയെടുത്ത് സംസ്കരിച്ച് ഓട്ടോ ഡ്രൈവറുടെ മാതൃക


ചങ്ങരംകുളം:വാഹനമിടിച്ച് റോഡിൽ ചത്ത് കിടന്ന തെരുവ് നായയെ കുഴിയെടുത്ത് സംസ്കരിച്ച് മാതൃകയായി ചങ്ങരംകുളത്തെ ഓട്ടോ ഡ്രൈവറുടെ മാതൃക.ആലംകോട് സ്വദേശിയും ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറുമായ ഫസലുറഹ്മാൻ എന്ന യുവാവാണ് സമൂഹത്തിന്റെ മാതൃകയായ പ്രവൃത്തി നടത്തിയത്.സംസ്ഥാന പാതയിൽ വാഹനം കയറി റോഡിൽ കിടന്ന തെരുവ് നായയെ റോഡരികിൽ സ്വന്തമായി കുഴിയെടുത്ത് ഫസലുറഹ്മാൻ തന്നെ സംസ്കരിക്കുകയായിരുന്നു.തിരക്കേറിയ റോഡിൽ അൽപനേരം കൂടി കിടന്നാൽ വാഹനങ്ങൾ കയറി തെരുവ് നായയെ സംസ്കരിക്കാൻ പറ്റാത്ത അവസ്ഥ വരികയും പ്രദേശത്ത് അസഹ്യമായ ദുർഗന്ധം പരക്കുകയും ചെയ്യുമെന്ന് തോന്നിയതോടെ ആരെയും കാത്ത് നിൽക്കാതെ ചത്ത നായയെ പെട്ടെന്ന് സംസ്കരിക്കുകയായിരുന്നുവെന്ന് ഫസലുറഹ്മാൻ പറഞ്ഞു