20 April 2024 Saturday

സൗദിയില്‍ വാഹനാപകടത്തില്‍ താനൂർ സ്വദേശി അടക്കം മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു

ckmnews

ദമാം: സൗദി ദമാമില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു.  ഇന്ന് പുലര്‍ച്ചെ ദമാം ദഹ്‌റാന്‍ മാളിന് സമീപത്തുണ്ടായ അപകടത്തിലാണ് മൂന്നു മലയാളി യുവാക്കള്‍ മരിച്ചത്. വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ് (22)  , കോഴിക്കോട് മാങ്കാവ്  സ്വദേശി  അത്തക്കര വീട്ടില്‍ സനദ് (22) , മലപ്പുറം താനൂര്‍ കുന്നുംപുറം സ്വദേശി തൈക്കാട്  വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത് .

സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്നു മൂന്നു പേരും. ഇവര്‍ ഓടിച്ചിരുന്ന കാര്‍ സര്‍വീസ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു ആണ് അപകടം ഉണ്ടായത് .   ദമാം ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികളാണ്  ഇവര്‍ . 

മൂന്നു പേരും അപകടസ്ഥലത്തു വച്ച് തന്നെ മരിച്ചെന്ന് പോലീസ് അറിയിച്ചു . മൃതദേഹങ്ങള്‍ ദമാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് . നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മൂന്ന് പേരുടെയും കുടുംബാംഗങ്ങള്‍ ദമാമില്‍ തന്നെയുണ്ട് .