28 September 2023 Thursday

ജിയോ സിനിമയ്ക്ക് വെല്ലുവിളിയായി ഡിസ്‌നി പ്ലസ്ഹോട്ട്സ്റ്റാർ ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ഹോട്ട്സ്റ്റാറിൽ സൗജന്യം

ckmnews


ഈ വർഷം നടക്കുന്ന ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ഹോട്ട്സ്റ്റാറിൽ സൗജന്യം. ഐപിഎൽ സൗജന്യമായി സ്ട്രീം ചെയ്ത് സബ്സ്ക്രൈബേഴ്സിനെ കൂട്ടിയ ജിയോ സിനിമയ്ക്ക് വെലുവിളിയായാണ് ഹോട്ട്സ്റ്റാറിൻ്റെ നീക്കം. മൊബൈൽ ഉപഭോക്താക്കൾക്ക് ഏഷ്യാ കപ്പും ഏകദിന ലോകകപ്പും സൗജന്യമായി കാണാനാവുമെന്ന് ഹോട്ട് സ്റ്റാർ അറിയിച്ചു. സൗജന്യമായി ഐപിഎൽ പ്രദർശിപ്പിച്ചതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യൂവർഷിപ്പ് ആണ് കഴിഞ്ഞ സീസണിൽ ലഭിച്ചത്


ക്രിക്കറ്റ് കൂടുതൽ ജനാധിപത്യപരമാക്കുന്നതിനാണ് തീരുമാനം എടുത്തതെന്ന് വാർത്താ കുറിപ്പിലൂടെ ഹോട്ട് സ്റ്റാർ അറിയിച്ചു. ഇന്ത്യയിൽ കൂടുതൽ മൊബൈൽ ഉപഭോക്താക്കളിലേക്ക് ഹോട്ട്സ്റ്റാർ എത്തിക്കുകയാണ് ലക്ഷ്യം ഹോട്ട്സ്റ്റാർ പറഞ്ഞു.