മത്സ്യ തൊഴിലാളി കുടുബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫർണീച്ചർ ലാപ്ടോപ്പ് വിതരണം ചെയ്തു

മത്സ്യ തൊഴിലാളി കുടുബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫർണീച്ചർ ലാപ്ടോപ്പ് വിതരണം ചെയ്തു
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾൾക്ക് പഠനോപകരണങ്ങൾ,ലാപ്പ് ടോപ്പ് തുടങ്ങിയവയുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള 130 വിദ്യാർത്ഥികൾക്ക് അവരുടെ പഠന സൗകര്യത്തിന് ആവശ്യമായ മേശ,കസേര, എന്നിവയും, ഡിഗ്രി വിദ്യാർത്ഥികൾക്ക് ലാപ്പ് ടോപ്പും, വാർഷിക പദ്ധതിയിൽ 750000 ലക്ഷം രൂപ വകയിരുത്തിയാണ് നൂറ് ശതമാനം സബ്സിഡിയോടു കൂടിയാണ് ആനുകൂല്യം നൽകിയത്.വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷ വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പാടത്തകായിൽ , മുസ്തഫ മുക്രിയത്ത്, ഷരീഫ മുഹമ്മദ്, താഹിർ തണ്ണിത്തുറക്കൽ, ഹസീന ഹിദായത്ത്, കെ വേലായുധൻ തുടങ്ങിയവർ സംസാരിച്ചു . ഫിഷറീസ് ഓഫീസർ. എ.എ സുലൈമാൻ പദ്ധതി വിശദീകരിച്ചു.പ്രസ്തുത പദ്ധതിക്ക് പുറമെ 2022 - 23 വാർഷിക പദ്ധതിയിൽ മത്സ്യമേഖലയിൽ വ്യത്യസ്ത പദ്ധതികൾക്കായി 18.5 - ലക്ഷം രൂപ വകയിരുത്തി കൊണ്ട് 18 മത്സ്യ വില്പനക്കാർക്ക മോട്ടോർ സൈക്കിൾ, മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക്, ഐസ് ബോക്സ്, തുടങ്ങി പദ്ധതികൾ തൻ വർഷം നടപ്പാക്കിയിട്ടുണ്ട്.2021 - 2022 വാർഷിക പദ്ധതിയിൽ 12 മത്സ്യ തൊഴിലാളികൾക്ക് 720000 ലക്ഷം വകയിരുത്തി വള്ളവും വലയും നൽകിയിരുന്നു.