19 April 2024 Friday

സുഭിക്ഷ കേരളം പദ്ധതിക്ക് കീഴില്‍ കോട്ടയില്‍ പാടത്ത് മത്സ്യകൃഷിക്കായി ഒരുക്കിയ കുളത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയായി

ckmnews


ചങ്ങരംകുളം:ഭക്ഷ്യ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തമാകുക എന്ന ലക്ഷ്യത്തിൽ സുഭിക്ഷ കേരളം പദ്ധതിക്കു കീഴിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ആലംങ്കോട് ഗ്രാമപഞ്ചായത്തിലെ കക്കിടിപ്പുറത്ത് നിർമ്മിച്ച മത്സ്യകൃഷി പടുതകുളത്തിൻ്റെ പ്രവർത്തികൾ പൂർത്തിയായി.അരുണിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കോട്ടയിൽ പടുതാകുളം നിർമ്മിച്ചിരിക്കുന്നത്.148760 രൂപ ഇതിനായി ചിലവിട്ട് 385 തൊഴിൽ ദിനങ്ങൾ കൊണ്ടാണ് കുളം പൂർത്തീകരിച്ചത്.കുളത്തിൻ്റെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം.ആറ്റുണ്ണിതങ്ങൾ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശശീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആലംങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് സുജിതാ സുനിൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ.അൻവർ, പഞ്ചായത്തഗം കെ.മാധവൻ, വി.ഇ.ഒ.സജീവ്, ബ്ലോക്ക് സെക്രട്ടറി ഉഷാദേവി, യദുഗോപക് തുടങ്ങിയവർ സംസാരിച്ചു. ഫിഷറീസ് വകുപ്പിൻ്റെ സഹകരണത്തോടെ ഏകദേശം 1 ടൺ മത്സ്യം ഉദ്പാദിപ്പിക്കാനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്.