29 March 2024 Friday

മൂന്ന് മാസത്തെ വാടക പകുതിയായി കുറച്ച് ചങ്ങരംകുളത്ത് മറ്റൊരു കെട്ടിട ഉടമ

ckmnews

മൂന്ന് മാസത്തെ വാടക പകുതിയായി കുറച്ച് ചങ്ങരംകുളത്ത് മറ്റൊരു കെട്ടിട ഉടമ


ചങ്ങരംകുളം:മൂന്ന് മാസത്തെ വാടക പകുതിയായി കുറച്ച് ചങ്ങരംകുളത്ത് മറ്റൊരു കെട്ടിട ഉടമ കൂടി.ചങ്ങരംകുളം ചിത്ര ജ്വല്ലറി ഉടമ കൂടിയായ ഉദയനാണ് വ്യാപാരികള്‍ക്ക് ആശ്വാസമായി തന്റെ കെട്ടിടത്തിലെ മൂന്ന് മാസത്തെ റൂം വാടക പകുതിയായി കുറച്ച് കൊടുത്ത് മാതൃക കാണിച്ചത്.ചങ്ങരംകുളത്ത് എടപ്പാൾ റോഡിലുള്ള യു.കെ ടവറിലെ കച്ചവടക്കാരാണ് കച്ചവടം മോശമായതിനെ തുടര്‍ന്ന് കെട്ടിട ഉടമയെ കണ്ടത്. കാര്യങ്ങൾ പറഞ്ഞു  മനസിലാക്കി വാടകയിൽ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്തുതരാമോ എന്നു അഭ്യർത്ഥിക്കാനെത്തിയ കച്ചവടക്കാരെ അൽഭുതപ്പെടുത്തി കൊണ്ട് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞത് വാടകയുടെ കാര്യമാണങ്കിൽ പേടിക്കണ്ട മൂന്ന് മാസത്തിന് പകുതി വാടക തന്നാൽ മതി എന്നാണ്.അതു കഴിഞ്ഞു അവസ്ഥ കൂടുതൽ മോശമാകുകയാണങ്കിൽ വീണ്ടും തന്നാലാകും വിധം സഹായിക്കാമെന്നും ഉദയം കച്ചവടക്കാരോട് പറഞ്ഞു.അദ്ധേഹത്തിന്റെനന്മ മറ്റുള്ളവർക്ക് കൂടി ഒരു പ്രചോദനം ആവുമെന്ന് വ്യാപാരികല്‍ പറഞ്ഞു.