19 April 2024 Friday

ദൂരദര്‍ശന്‍ മുന്‍ വാര്‍ത്താ അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു

ckmnews

ദൂരദര്‍ശന്‍ മുന്‍ വാര്‍ത്താ അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു


പ്രശസ്ത വാര്‍ത്താ അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു. ദൂരദർശനിലെ ആദ്യത്തെ ഇംഗ്ലീഷ് വാർത്താ അവതാരകരിൽ ഒരാളാണ് ​ഗീതാഞ്ജലി. മൂന്ന് പതിറ്റാണ്ടിലേറെയായി ദൂരദർശനിൽ വാർത്തകൾ അവതരിപ്പിച്ചിരുന്ന ഗീതാഞ്ജലി രാജ്യത്തെ ടെലിവിഷൻ അവതാരകരിൽ പ്രമുഖയായിരുന്നു.ദേശീയ മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അവര്‍ 1971ലാണ് ദൂരദർശനിൽ ​ഗീതാഞ്ജലി എത്തുന്നത്.പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ മികച്ച അവതാരകയ്ക്കുളള അവാർഡ് നാല് തവണ അവരെ തേടിയെത്തി.അവരുടെ മികച്ച പ്രവർത്തനങ്ങൾക്കും നേട്ടങ്ങൾക്കും സംഭാവനകൾക്കും 1989-ൽ മികച്ച വനിതകൾക്കുള്ള ഇന്ദിരാഗാന്ധി പ്രിയദർശിനി അവാർഡും നേടുകയുണ്ടായി.