24 April 2024 Wednesday

ചങ്ങരംകുളം വളയംകുളത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്ന് വീണ് യുവതിക്ക് പരിക്കേറ്റു

ckmnews


ചങ്ങരംകുളം:വളയംകുളത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്ന് വീണ് യുവതിക്ക് പരിക്കേറ്റു.എടപ്പാൾ വട്ടംകുളം സ്വദേശി പൂത്തിരിക്കാവിൽ ഹബീബ് റഹ്മാന്റെ ഭാര്യ ഹബീബ (27)നാണ് പരിക്കേറ്റത്.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ വളയംകുളത്ത് ബുധനാഴ്ച വൈകിയിട്ട് 3.30ഓടെയാണ് അപകടം.പാവിട്ടപ്പുറം അറബിക്ക് കോളേജിൽ വിദ്യാർത്ഥിയാണ് ഹബീബ.തൃശ്ശൂരിൽ നിന്ന് കുറ്റിപ്പുറം പോയിരുന്ന ജോണീസ് ബസ്സിൽ പാവിട്ടപ്പുറത്ത് നിന്ന് പുറകിലെ ഡോർ വഴി കയറിയ ഹബീബ ബസ്സ് കുറച്ച് കുറച്ച് ദൂരം ഓടിയതോടെ ഡോർ വഴി താഴേക്ക് വീഴുകയായിരുന്നു.പരിക്കേറ്റ ഹബീബയെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചങ്ങരംകുളം പോലീസെത്തി ബസ്സ് കസ്റ്റഡിയിൽ എടുത്ത് മേൽനടപടികൾ സ്വീകരിച്ചു