19 April 2024 Friday

ചങ്ങരംകുളം ചാലിശ്ശേരി മേഖലയിൽ വൈദ്യുതി മുടങ്ങുന്നത് പതിവാകുന്നു

ckmnews


ചങ്ങരംകുളം ചാലിശ്ശേരി മേഖലയിൽ വൈദ്യുതി മുടങ്ങുന്നത് പതിവാകുന്നു.അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങുന്നത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്.അറ്റകുറ്റ പണികളുടെ പേരിൽ മണിക്കൂറുകളോളം ആണ് പലപ്പോഴും വൈദ്യുതി മുടങ്ങുന്നത്.കനത്ത ചൂടിൽ ഒരു നിമിഷം പോലും ഫാനില്ലാതെ വീട്ടിലും ഓഫീസിലും ഇരിക്കാൻ കഴിയാത്ത അവസ്ഥയിൽ മണിക്കൂറുകളോളം വൈദ്യുതി തടസപ്പെടുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് പരാതികൾ ഉയരുന്നത്.വ്യാപാര സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇടക്കിടെയുള്ള വൈദ്യുതി മുടക്കം പ്രയാസം സൃഷ്ടിക്കുന്നുണ്ട്.