28 September 2023 Thursday

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പുറമേ ബെൻസിമയും സൗദി ലീഗിൽ.

ckmnews


 ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പുറമെ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായിരുന്ന കരീം ബെൻസിമ സൗദി ലീഗിലേക്ക് ചേക്കേറി. സൗദി പ്രോ ലീഗ് നിലവിലെ ചാമ്പ്യൻ ക്ലബ്ബായ അൽ ഇത്തിഹാദിലേക്കാണ് താരത്തിന്റെ പുതിയ കൂടുമാറ്റം. 2026 വരെയുള്ള കരാറിൽ പ്രതിവർഷം ഏകദേശം 1700 കോടി ഇന്ത്യൻ രൂപക്കാണ് ബെൻസിമയെ അൽ ഇത്തിഹാദ് ടീമിൽ എത്തിച്ചിരിക്കുന്നത്.