Maranchery
മൈത്രി വായനശാല പരിസ്ഥിതി ദിനാചാരണം നടത്തി

മൈത്രി വായനശാല പരിസ്ഥിതി ദിനാചാരണം നടത്തി
എരമംഗലം:പരിസ്ഥിതി ദിനാചാരണത്തോടാനുബന്ധിച്ച് മാറഞ്ചേരി മാസ്റ്റർപടി എം. യു. എം. എൽ. പി സ്കൂളിൽ വിദ്യാർത്ഥികളും ഭാരവാഹികളും, ചേർന്ന് വൃക്ഷ തൈകൾ നട്ടു.ദിനാചാരണ പരിപാടി വായനശാല പ്രസിഡന്റ് കരീം ഇല്ലത്തൽ ഉദ്ഘാടനം ചെയ്തു.എച്ച്എം കരീം മാസ്റ്റർ മുഖ്യാഥിതിയായിരുന്നു.വൈസ് പ്രസിഡന്റ് എ. ടി. അലി, സെക്രട്ടറി സലാം മലയംകുളത്തേൽ,എക്സിക്യൂട്ടീവ് അംഗങ്ങളായ. എം. ടി. നജീബ്, മുജീബ് കുരിക്കൾ പറമ്പിൽ, സി. ടി. സലീം, ലൈബ്രറിയൻ സബിത തുടങ്ങിയവരും പങ്കെടുത്തു