28 September 2023 Thursday

എം.ഇ. എസ് ഹൈസ്ക്കൂൾ അദ്ധ്യാപകരെ അനുമോദിച്ചു

ckmnews

എം.ഇ. എസ് ഹൈസ്ക്കൂൾ അദ്ധ്യാപകരെ അനുമോദിച്ചു


പൊന്നാനി: എസ്. എസ്. എൽ. സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ എം.ഇ. എസ് ഹൈസ്ക്കുളിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും പൊന്നാനി മണ്ഡലം കോൺഗ്രസ് അനുമോദിച്ചു.കെ.പി. സി.സി അംഗം വി. സെയ്തു മുഹമ്മത് തങ്ങൾ ഹെഡ് മിസ്ട്രിസ് എ.വി. ഷീബക്ക്  ഉപഹാരം നൽകി.പരീക്ഷ എഴുതിയ നൂറ്റി ഇരുപത്തി അഞ്ച് വിദ്യാർത്ഥികളും ഉന്നത മാർക്കോടെ  ചരിത്ര വിജയമാണ് എം.ഇ. എസ് ഹയർ സെക്കണ്ടറി സ്ക്കൂൾ ഈ വർഷം നേടിയത്.വളരെ പ്രയാസം അനുഭവിക്കുന്ന പിന്നോക്ക മേഖലയിലുള്ളവരും, തീര പ്രദേശത്തുള്ളവരുമായ ബഹുഭൂരിപക്ഷം വിദ്യർത്ഥികളുള്ള ഈ സ്ക്കൂളിന്റെ നൂറ് ശതമാനം വിജയം  അഭിമാനകരമാണ്.മണ്ഡലം പ്രസിഡണ്ട് എം. അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി. സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, 

പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.വി. അബ്ദുൾ ഖയ്യൂം,എം. എ. നസീം അറക്കൽ, ജലീൽ പള്ളിതാഴത്ത്, യു. കാദർ കുട്ടി മാസ്റ്റർ, കെ.ബി. സൈഫുദ്ധീൻ മാസ്റ്റർ, പി.ബി. റജുലാൽ എന്നിവർ പ്രസംഗിച്ചു.