28 September 2023 Thursday

പരിസ്ഥിതി സംരക്ഷണ വാരം പൊന്നാനി സോൺ ഉദ്ഘാടനം നടന്നു

ckmnews

പരിസ്ഥിതി സംരക്ഷണ വാരം പൊന്നാനി സോൺ ഉദ്ഘാടനം നടന്നു

 

മാറഞ്ചേരി:'പച്ചമണ്ണിൻ്റെ ഗന്ധമറിയുക പച്ച മനുഷ്യൻ്റെ രാഷ്ട്രീയം പറയുക.' എന്ന ശീർഷകത്തിൽ ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പരിസ്ഥിതി സംരക്ഷണ വാരത്തിൻ്റെ പൊന്നാനി സോൺ ഉദ്ഘാടനം മാറഞ്ചേരി ക്രസെൻ്റ് ഇംഗ്ലീഷ് സ്കൂളിൽ നടന്നു ജില്ലാ  പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ വൃക്ഷതൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. സയ്യിദ് സീതിക്കോയ തങ്ങൾ,യൂസുഫ് ബാഖവി മാറഞ്ചേരി,മുസ്തഫ മാസ്റ്റർ മാറഞ്ചേരി അബ്ദുൽ കരീം സഅദി,സുബൈർ ബാഖവി,ഹുസൈൻ അയിരൂർ, നിഷാബ് നാലകം, അനസ് അംജദി, ബാസിത് സഖാഫി,തുടങ്ങിയവർ സംബന്ധിച്ചു.