29 March 2024 Friday

ഐപിഎല്ലിൽ മുംബൈക്ക് തകപ്പൻ ജയം

ckmnews

കൊൽക്കത്തക്കെതിരെ ആദ്യം ബാറ്റ് കൊണ്ടും പിന്നീട് ബോൾ കൊണ്ടും സമ്പൂർണ ആധിപത്യം ആയിരുന്നു മുംബൈയുടെ ഭാഗത്തു നിന്നും ഇന്ന് കാണാൻ കഴിഞ്ഞത് . ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത കൊൽക്കത്ത നിലയുറപ്പിക്കും മുമ്പേ ഓപ്പണർ ഡികോക്കിനെ പുറത്താക്കി മത്സരം വരുത്തിയിലാക്കാൻ ശ്രമിച്ചെങ്കിലും രണ്ടാം വിക്കറ്റിൽ അർദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയും (80) സൂര്യ കുമാർ യാദവും (47) കൊൽക്കത്ത ബൗളർമാരെ മികച്ച രീതിയിൽ തന്നെ നേരിട്ടു . ഇരുവരും കൂടി 90 റൺസിന്റെ പാർട്ണർ ഷിപ് ആണ് പടുത്തുയർത്തിയത് . പിന്നീട് വന്ന സൗരഭ് തിവാരി (21) ഹാർദിക് പാണ്ട്യ (18) പൊള്ളാർഡ് (13*) എന്നിവർ ചേർന്ന് മുംബൈക്ക് 195 എന്ന ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു . കൊൽക്കത്തക്ക് വേണ്ടി ശിവം മാവി രണ്ടും റസൽ, നരേൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി . സ്കോർ മുംബൈ 195/5

196 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എടുക്കാനെ കഴിഞ്ഞൊള്ളൂ . കൊൽക്കത്തക്ക് വേണ്ടി ക്യാപ്റ്റൻ ദിനേഷ് കാർത്തിക് (30) നിതീഷ് റാണ (24) അവസാന ഓവറുകളിൽ ആഞ്ഞടിച്ച കമ്മിൻസ് (33) എന്നിവർ ഒഴികെ മറ്റുള്ളവർക്കൊന്നും കാര്യമായി സംഭാവന ചെയ്യാൻ കഴിഞ്ഞില്ല . മുംബൈക്ക് വേണ്ടി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച ബോൾട്ട് , ബുമ്ര , പാറ്റിൻസൺ , രാഹുൽ ചഹാർ എന്നിവർ രണ്ടു വിക്കറ്റ് വീതവും പൊള്ളാർഡ് ഒരു വിക്കറ്റും നേടി . സ്കോർ കൊൽക്കത്ത 146/9