24 April 2024 Wednesday

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനക്കെത്തിയ ആള്‍ കുഴഞ്ഞ് വീണു മരിച്ചു.

ckmnews



കുന്നംകുളം:കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനക്കെത്തിയ ആള്‍ കുഴഞ്ഞ് വീണു മരിച്ചു. 

മറ്റം സ്വദേശി ചെറുവത്തൂര്‍ ജോസഫ് മകന്‍  ജോസ് (60) ആണ് മരിച്ചത്.ബുധനാഴ്ച്ച രാവിലെ പത്തരയോടെയാണ് സംഭവം. മറ്റത്ത് നിന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് കോവിഡ് പരിശോധനക്കെത്തിയതായിരുന്നു. ഓട്ടോറിക്ഷയില്‍ നിന്നറിങ്ങി നടക്കുന്നതിനിടെ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ ആശുപത്രിയിലെത്തിയ മറ്റുള്ളവരുടെ സഹായത്തോടെ അത്യാഹിത വിഭാഗത്തിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച കണ്ടാണശ്ശേരി പഞ്ചായത്തിന് കീഴിലുള്ള മറ്റം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കായി എത്തിയിരുന്നുവെങ്കിലും കോവിഡ് പരിശോധന നടത്താന്‍ ആവശ്യപ്പെട്ട് തിരിച്ചയച്ചിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച്ച രാവിലെ താലൂക്ക് ആശുപത്രിയില്‍ പരിശോധനക്കായി എത്തിയത്. ഇയാളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ നടക്കും. ലില്ലിയാണ് ഭാര്യ. 

സിജോ, ലിജോ, സിജി എന്നിവര്‍ മക്കളാണ്.