Maranchery
സഹകരണവകുപ്പ് പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാറഞ്ചേരിയിൽ നടന്നു

സഹകരണവകുപ്പ് പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാറഞ്ചേരിയിൽ നടന്നു
മാറഞ്ചേരി : കേരള ഗവൺമെൻറ് സഹകരണവകുപ്പ് സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു .മാറഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ അങ്കണത്തിൽ വൃക്ഷത്തൈ നാട്ടുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഇ. സിന്ധു ദിനാചരണം ഉദ്ഘാടനം ചെയ്തു.സഹകരണ സംഘം ജോ. രജിസ്ട്രാർ പി ബഷീർ,അസിസ്റ്റൻറ് രജിസ്റ്റർ വി. വി അസ്ലം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി പി ഹബീബ് റഹ്മാൻ , മാറഞ്ചേരി സഹകരണ സംഘം പ്രസിഡണ്ട് എ.കെ അലി വിവിധ സഹകരണസംഘം പ്രസിഡണ്ട്മാർ ഭരണസമിതി അംഗങ്ങൾ സംഘം സെക്രട്ടറിമാർ ജീവനക്കാർ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു