തൃക്കാവ് ഗവൺമെന്റ് ഹൈസ്ക്കൂൾ അദ്ധ്യാപകരെ അനുമോദിച്ചു

തൃക്കാവ് ഗവൺമെന്റ് ഹൈസ്ക്കൂൾ അദ്ധ്യാപകരെ അനുമോദിച്ചു
പൊന്നാനി: എസ്. എസ്. എൽ. സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ തൃക്കാവ് ഗവ:ഹൈസ്ക്കുളിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും പൊന്നാനി മണ്ഡലം കോൺഗ്രസ് അനുമോദിച്ചു.കെ.പി. സി.സി അംഗം വി. സെയ്തു മുഹമ്മത് തങ്ങൾ ഹെഡ് മിസ്ട്രിസ് കെ.വി. ബദറുന്നീസക്ക് ഉപഹാരം നൽകി.പരീക്ഷ എഴുതിയ നൂറ്റി ഇരുപത്തി രണ്ട് വിദ്യാർത്ഥികളും ഉന്നത മാർക്കോടെ ചരിത്ര വിജയമാണ് തൃക്കാവ് ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ ഈ വർഷം നേടിയത്.മണ്ഡലം പ്രസിഡണ്ട് എം. അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി. സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ. പവിത്ര കുമാർ, വാർഡ് കൗൺസിലർ ഷബ്ന ആസ്മി,പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി എം. രാമനാഥൻ, ബക്കർ മൂസ്സ, വസുന്ധരൻ, കെ. സദാനനന്ദൻ, കെ. മുരളീധരൻ, കോയ മാസ്റ്റർ , കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് ശിഹാബ് , സതീഷൻ പള്ളപ്രം എന്നിവർ പ്രസംഗിച്ചു.