23 April 2024 Tuesday

എസ് എ വേൾഡ് സ്കൂളിൽ നൂറിൽപരം വൃക്ഷതൈകൾ എന്ന പദ്ധതിക്ക് തുടക്കം

ckmnews

എസ് എ വേൾഡ് സ്കൂളിൽ നൂറിൽപരം വൃക്ഷതൈകൾ എന്ന പദ്ധതിക്ക് തുടക്കം


പടിഞ്ഞാറങ്ങാടി:ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി എസ് എ വേൾഡ് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. സ്കൂൾ പ്രിൻസിപ്പാൾ എ പി അഷ്‌റഫ്‌ വൃക്ഷതൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥികളുടെ പരിസ്ഥിതി സംരക്ഷണ  ബോധവൽക്കരണ പ്രോഗ്രാമുകൾ അരങ്ങേറി. ഈ അധ്യായന വർഷം അവസാനിക്കുമ്പോഴേക്കും നൂറിലധികം വൃക്ഷതൈകൾ സ്കൂൾ പരിസരത്ത് നാട്ടുപിടിപ്പിക്കുന്നതടക്കം പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിവിധ പദ്ധതികളാണ്  ആവിഷ്കരിച്ചിട്ടുള്ളത്.വിദ്യാർത്ഥികൾ പ്രകൃതിയോട് കൂടുതൽ അടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ എസ് എ വേൾഡ് സ്കൂൾ വൈസ് പ്രിൻസിപ്പാൾ രാധിക പി, പ്രോഗ്രാം കോർഡിനേറ്റർ തമ്മന്ന, എന്നിവർ സംബന്ധിച്ചു.