25 April 2024 Thursday

പരിസ്ഥിതി ദിനത്തിൽ ബസ്റ്റോപ്പ് ശുചീകരണവും വൃക്ഷതൈ നടലും നടത്തി

ckmnews

പരിസ്ഥിതി ദിനത്തിൽ ബസ്റ്റോപ്പ് ശുചീകരണവും വൃക്ഷതൈ നടലും നടത്തി


ചങ്ങരംകുളം:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബസ്റ്റോപ്പ് ശുചീകരണവും വൃക്ഷതൈ നടലും നടത്തി.പാവിട്ടപ്പുറത്തെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ നിറസാനിധ്യമായ ചങ്ങാതീസിന്റെ നേതൃത്വത്തിലാണ് പരിസ്ഥിതി ദിനത്തിൽ ബസ്റ്റോപ്പ് ശുചീകരിക്കുകയും വൃക്ഷതൈ നടലും നടന്നത്.പാവിട്ടപ്പുറം തൃശൂർ റോഡിൽ ഏറെ വൃത്തിഹീനമായ രീതിയിൽ ആയിരുന്ന ബസ്‌റ്റോപ്പും പരിസരവും ആണ് ശുചീകരിച്ചത്.അൻസാർ,നവാസ്,റഷീദ്,ബഷീർ.നൂറുദ്ധീൻ,ഷൗക്കത്ത്,അഷ്‌റഫ്‌,ഫിറു.എന്നിവർ നേതൃത്വം നൽകി