25 April 2024 Thursday

കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി

ckmnews

കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി


പൊന്നാനി:കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊന്നാനി എം.ഇ.എസ് കോളജിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പരിപാടികളുടെ ഉദ്ഘാടനവും തൈനടലും പി. നന്ദകുമാർ എം.എൽ.എ നിർവഹിച്ചു.വിവിധ മേഖലകളിൽ കേരളം ആർജിച്ച നേട്ടങ്ങൾ മന്നോട്ട് കൊണ്ടുപോകാൻ പ്രകൃതിയെ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ശക്തമായ പ്രതിരോധമാണ് ലോക പരിസ്ഥിതി ദിനാചരണത്തിൽനാം ഓരോരുത്തരും കൈകൊള്ളേണ്ടത്തെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു.പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു.പൊന്നാനി എം.ഇ.എസ് കോളജ് അധ്യാപകൻ ഡോ. റജൂൽ ഷാനിസ് പരിസ്ഥിതി ദിന സന്ദേശം നൽകി. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.എസ് മുഹമ്മദ് നിഷാൽ, ടിംബർ സെയിൽസ് ഡിവിഷൻ ഡി.എഫ്.ഒ. എ.പി ഇംതിയാസ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാജീവൻ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.