29 March 2024 Friday

കേരളത്തിൽ സർക്കാർ സ്പോൺസേർഡ് അഴിമതി : അഡ്വ:സിദ്ധിഖ് പന്താവൂർ

ckmnews

കേരളത്തിൽ സർക്കാർ സ്പോൺസേർഡ് അഴിമതി : അഡ്വ:സിദ്ധിഖ് പന്താവൂർ 


ചങ്ങരംകുളം:കേരളത്തിൽ സർക്കാർ നടത്തുന്നത് സ്പോൺസേർഡ് അഴിമതിയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ:സിദ്ധിഖ് പന്താവൂർ പറഞു. എഐ ക്യാമറ അഴിമതിക്കെതിരെ കെപിസിസി ആഹ്വാനം ചെയ്ത ധർണ്ണ സമരം ചങ്ങരംകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുസിദ്ധീഖ് പന്താവൂർ.കേരള സർക്കാർ വിവിധങ്ങളായ രീതിയിൽ നേരിട്ട് ജനങ്ങളെ കൊളളയടിക്കുകയാണെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.ആലംകോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പിടി അബ്ദുൽഖാദർ അധ്യക്ഷത വഹിച്ച ധർണ്ണയിൽ ഹുറൈർ കൊടക്കാട് മുഖ്യപ്രഭാഷണം നടത്തി.പികെ അബ്ദുള്ളക്കുട്ടി, ലിജേഷ് ,കുഞ്ഞു കോക്കൂർ , ഷെരീഫ് മാസ്റ്റർ , ഹക്കിം പെരുമുക്ക് , അരുൺ ലാൽ തുടങ്ങിയവർ സംസാരിച്ചു.