23 April 2024 Tuesday

കക്കിടിപ്പുറം അൽ ഫലാഹ് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

ckmnews

കക്കിടിപ്പുറം അൽ ഫലാഹ് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു


ചങ്ങരംകുളം:ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അൽഫലാഹ് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പ്രിൻസിപ്പൽ മുഹമ്മദ് അൻസാർ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ പ്രിയ കെ. ടി അഡ്മിനിസ്ട്രേറ്റർ ഇബ്രാഹിം മാസ്റ്റർ എം. എസ് ഡിപ്പാർട്ട്മെൻറ് ഹെഡ് അഷ്കർ അലി എന്നിവർ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് കൈമാറി. അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സൗഹാർദ്ദ നാടകം സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ചു. തുടർന്ന് കാമ്പസ്സിൽ ഒരു സൗഹൃദ പൂന്തോട്ടവും ഒരുക്കി .