29 March 2024 Friday

മലബാർ എൻആർഐ മീറ്റ്:ലോഗോ പ്രകാശനം ചങ്ങരംകുളം എഫ്എൽജി കൺവെൻഷൻ സെന്ററിൽ നടന്നു

ckmnews

മലബാർ എൻആർഐ മീറ്റ്:ലോഗോ പ്രകാശനം ചങ്ങരംകുളം എഫ്എൽജി കൺവെൻഷൻ സെന്ററിൽ നടന്നു


ചങ്ങരംകുളം:ഫ്രണ്ട്ലൈൻ ഗ്രൂപ്പ് നോർക്ക റൂട്ട്സുമായി സഹകരിച്ച് 2023 ഓഗസ്റ്റ് മാസം ചങ്ങരംകുളത്ത് വച്ച് നടത്താൻ നിശ്ചയിച്ച മലബാർ എൻആർഐ മീറ്റ് 2023ന്റെ ലോഗോ പ്രകാശനം പൊന്നാനി എംഎൽഎ പി നന്ദകുമാർ നിർവഹിച്ചു.ചങ്ങരംകുളം എഫ്എൽജി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങ് ഫ്രണ്ട് ലൈൻ ഗ്രൂപ്പ് സിഇഒ ബിപി നാസർ അധ്യക്ഷത വഹിച്ചു.ബ്ളോക്ക്,പഞ്ചായത്ത് പഞ്ചായത്ത് മെമ്പർമാരായ ടി രാംദാസ് മാസ്റ്റർ ,പി റംഷാദ്,സാദിക് നെച്ചിക്കൽ,മുസ്തഫ മാട്ടം,അഷറഫ് കാട്ടിൽ, പ്രവാസി ബിസിനസുകാരായ സലീം മഠത്തിക്കാട്ടിൽ,അഫ്സൽ അലി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.തുടർന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ഫ്രണ്ട് ലൈൻ ഗ്രൂപ്പ് സിഇഒ ബിപി നാസർ മലബാർ എൻആർഐ മീറ്റിന്റെ ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിച്ചു.ഭവനപദ്ധതി,വിദ്യാഭ്യാസ സഹായം വൃത്തിയും മാലിന്യ വിമുക്തവുമായ ഗ്രാമങ്ങൾ,യുവജന സ്ത്രീ ശാസ്തീകരണ പദ്ധതികൾ,കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് മികച്ച ജീവിത സാഹചര്യത്തിലേക്ക് സമൂഹത്തെ ഉയർത്തി കൊണ്ട് വരുന്നതിനും,വൃത്തിയും സൗന്ദര്യവും ഉള്ള പരിസ്ഥിതി നിലനിർത്തുന്നതിനും എൻആർഐ പുനരധിവാസം അടക്കമുള്ള വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിനും മലബാർ  എൻആർഐ മീറ്റ് വേദിയാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു