24 April 2024 Wednesday

എസ് എസ് എഫ് നന്നംമുക്ക് സെക്ടർ സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി

ckmnews


ചങ്ങരംകുളം : എസ് എസ് എഫ് മുപ്പതാമത് എഡിഷൻ നന്നംമുക്ക് സെക്ടർ സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. 2023 ജൂൺ 24 25 തീയതികളിൽ തെങ്ങിൽ യൂണിറ്റിലെ മർഹൂം ഇബ്രാഹിം നഗരിയിൽ നടക്കും . ഡിവിഷൻ ജന : സെക്രട്ടറി ഉമറുൽ ഫാറൂഖ് സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു .കേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി പി പി നൗഫൽ സഅദി പ്രഖ്യാപനം നടത്തി. അനസ് കഞ്ഞിയൂർ അധ്യക്ഷത വഹിച്ചു. എം അബ്ദുല്ല കുട്ടി മുസ്‌ലിയാർ, സി വി ഹംസ ദാരിമി, പി വി അബ്ദുൽ മജീദ് അഹ്സനി , അഡ്വ : അനസ് സഖാഫി, ശിഹാ ൽ കാഞ്ഞിയൂർ പ്രസംഗിച്ചു.