പൊന്നാനി പുളിക്കകടവ് പാലത്തില്‍ യാത്ര നിരോധനം

ബിയ്യം കായല്‍ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്തെ പുളിക്കകടവ് പാലത്തില്‍ യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി ജില്ല കലക്ടര്‍ ഉത്തരവിട്ടു.പാലത്തിന്റെ അവസ്ഥ ശോചനീയമാണെന്നും പലഭാഗങ്ങളും തുരുമ്ബെടുത്തു നശിച്ചതിനാല്‍ ഇതുവഴിയുള്ള യാത്ര അപകടങ്ങള്‍ക്കിടയാക്കുമെന്ന തഹസില്‍ദാറുടെയും ടൂറിസം പ്രമോഷൻ കൗണ്‍സില്‍ സെക്രട്ടറിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം .പാലം പൊന്നാനി മുനിസിപ്പാലിറ്റി ഏറ്റെടുത്ത് അറ്റുകുറ്റപണി പൂര്‍ത്തീകരിച്ച് സഞ്ചാര യോഗ്യമാക്കുന്നത് വരെ നിരോധനം ഏര്‍പ്പെടുത്തിയാണ് ഉത്തരവ്. പാലത്തിലേക്ക് പ്രവേശിക്കാവുന്ന രണ്ട് അറ്റങ്ങളിലും ജില്ല ടൂറിസം പ്രമോഷൻ കൗണ്‍സില്‍ സെക്രട്ടറി പ്രവേശനം തടഞ്ഞുള്ള ബാരിക്കേഡ് സ്ഥാപിക്കണമെന്നും പാലത്തിലൂടെയുള്ള യാത്ര നിരോധനം സംബന്ധിച്ച വിവരം പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പൊന്നാനി നഗരസഭയേയും മാറഞ്ചേരി പഞ്ചായത്തിനേയും ബന്ധിപ്പിച്ചുള്ള പുളിക്കടവ് പാലം 2011ലാണ് നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുത്തത്.