28 March 2024 Thursday

ചങ്ങരംകുളം മേഖലയില്‍ മാത്രം ഇന്ന് 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ckmnews


ചങ്ങരംകുളം മേഖലയില്‍ മാത്രം ഇന്ന്  27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


ചങ്ങരംകുളം:ചങ്ങരംകുളം മേഖലയില്‍ മാത്രം ഇന്ന്  27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ആലംകോട് പഞ്ചായത്തില്‍ 18 പേര്‍ക്കും നന്നംമുക്ക്  പഞ്ചായത്തില്‍ 9 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

പള്ളിക്കരയില്‍ രണ്ട് കുടുംബത്തിലായി 7 പേര്‍ക്കും മുതുകാട്   രണ്ട് പേര്‍ക്കുമാണ് നന്നംമുക്ക് പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചത്.ആലംകോട് പഞ്ചായത്തില്‍ കോക്കൂരില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബത്തില്‍ 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ആലംകോട് തച്ചുപറമ്പ് മേഖലയില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ചങ്ങരംകുളം മേഖലയില്‍ രോഗവ്യാപനം കൂടുന്നത് മേഖലയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.