25 April 2024 Thursday

പിരിയുന്നതിനു മുൻപ് സുധി പറഞ്ഞു, ഒരുമിച്ചൊരു ഫോട്ടോ എടുക്കണം: വേദനയോടെ ടിനി ടോം

ckmnews

കൊല്ലം സുധിയുടെ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്ന് നടൻ ടിനി ടോം. സുധി അവസാനം പങ്കെടുത്ത ഷോയിൽ ടിനി ടോമും ഉണ്ടായിരുന്നു. പിരിയുന്നതിനു മുമ്പ് സുധിയുടെ ആഗ്രഹപ്രകാരം ഒരുമിച്ചൊരു ചിത്രവും എടുക്കുകയുണ്ടായി. സുധിയുമൊത്തുള്ള ആ അവസാന ചിത്രം പങ്കുവച്ചായിരുന്നു ടിനി ടോം കണ്ണീരിൽ കുതിർന്ന വാക്കുകളുമായി ആദരാഞ്ജലികൾ നേർന്നത്.


‘‘ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല, ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ. രണ്ട്‌ വണ്ടികളിൽ ആയിരിന്നു ഞങ്ങള്‍ തിരിച്ചത്. പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു, ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം, എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു. ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ...മോനെ ഇനി നീ ഇല്ലേ... ആദരാഞ്ജലികൾ മുത്തേ.’’–ടിനി ടോം കുറിച്ചു.