25 April 2024 Thursday

കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു

ckmnews



കണ്ണൂര്‍ :  കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. കണിച്ചാര്‍ സ്വദേശി ജിന്‍റോയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.


ലോറിക്കുള്ളിൽ വെച്ചാണ് ഡ്രൈവർ ജിന്‍റോയ്ക്ക് കുത്തേറ്റതെന്ന് എ സി പി രത്നകുമാർ പറഞ്ഞു. ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെ നൂറ് മീറ്റർ അകലെ വെച്ച് കുഴഞ്ഞ് വീണു. കവർച്ചയാണോ ആക്രമിയുടെ ലക്ഷ്യം എന്ന് ഉറപ്പിച്ചിട്ടില്ലെന്നും എസിപി കൂട്ടിച്ചേര്‍ത്തു.