28 March 2024 Thursday

18 ഗ്രാം എംഡിഎംയുമായി യുവതികൾ കുന്നംകുളത്ത് പിടിയിൽ

ckmnews


കുന്നംകുളം:അധിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡി എംഎ യുമായി രണ്ട് യുവതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.ചൂണ്ടൽ പുതുശ്ശേരി സ്വദേശി കണ്ണോത്ത് വീട്ടിൽ സുരഭി(22)കണ്ണൂർ കരുവഞ്ചാ സ്വദേശി തോയൽ പ്രിയ(32) എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ,  പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാത്രി 9 മണിയോടെ പോലീസിനെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസും,  ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘവും ചേർന്ന് ചൂണ്ടൽ - ഗുരുവായൂർ റോഡിൽ വാഹന പരിശോധന നടത്തി വരുന്നതിനിടെ സംശയം തോന്നിയ  സ്കൂട്ടർ തടഞ്ഞുനിർത്തി യുവതികളെ പരിശോധിച്ചപ്പോഴാണ് പാന്റിന്റെ പോക്കറ്റിലായി സൂക്ഷിച്ച 18.4 ഗ്രാം അതിമാരക സിന്തറ്റിക് മയക്ക് മരുന്നായ എംഡിഎംഎ പിടികൂടിയത്. തുടർന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.വൈദ്യ പരിശോധനയ്ക്ക് ശേഷം ഇരുവരെയും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.