28 September 2023 Thursday

പൊന്നാനി കർമ്മ റോഡിൽ പ്രഭാത സവാരിക്കിറങ്ങിയവരെ ഓട്ടോ ടാക്സിയിടിച്ച് അപകടം രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്ക്

ckmnews



പൊന്നാനി കർമ്മ റോഡിൽ പ്രഭാത സവാരിക്കിറങ്ങിയവരെ ഓട്ടോ ടാക്സിയിടിച്ച് അപകടം.രണ്ടുപേർ മരിച്ചു. മറ്റു രണ്ടു പേർക്ക് പരിക്കേറ്റു.പൊന്നാനി കർമ്മ റോഡ് സ്വദേശികളായ പട്ടുരായ്ക്കൽ കളരിക്കൽ പുരുഷോത്തമൻ,ചീരുള്ളിയിൽ ശശികുമാർ എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് അപകടം .പൊന്നാനി കർമ്മ റോഡിൽ പ്രഭാത സവാരി നടത്തുന്നവർക്കിടയിലേക്ക് ഓട്ടോ ടാക്സി നിയന്ത്രണം  (വെള്ളിമൂങ്ങ) ഇടിച്ചു കയറുകയായിരുന്നു.അപകടത്തിൽ പരിക്കുപറ്റിയ നാലുപേരെ പൊന്നാനി പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുരുഷോത്തമൻ,ശശികുമാർ എന്നിവരുടെ ജീവൻ രക്ഷിക്കാനായില്ല.സോമൻ കുറ്റിരി,മുൻസിപ്പാലിറ്റി ജീവനക്കാരായ സുധാകരൻ,എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ ഉള്ളത്.