28 March 2024 Thursday

ചങ്ങരംകുളത്ത് വെല്‍ഫെയര്‍ പാര്‍ട്ടി കര്‍ഷകവിരുദ്ധബില്‍ കത്തിച്ച് പ്രതിഷേധിച്ചു

ckmnews

*ചങ്ങരംകുളത്ത് വെൽഫെയർ പാർട്ടി കർഷക വിരുദ്ധബിൽ കത്തിച്ചു*

*ചങ്ങരംകുളം:* കാർഷിക മേഖലയെ കുത്തകകൾക്ക്‌ പതിച്ചു നൽകാൻ അനുവദിക്കില്ല, കർഷകന് മേൽ മോദി സർക്കാർ പാസ്സാക്കിയ മരണ വാറന്റ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മറ്റി ചങ്ങരംകുളത്ത് തെരുവുണർത്ത് സംഘടിപ്പിച്ചു. പരിപാടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. അബ്ദുറഹിമാൻ കർഷക ബിൽ കത്തിച്ചു. 

ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, ഇ.വി. മുജീബ് കോക്കൂർ എന്നിവർ പ്രസംഗിച്ചു. 

അബ്ദുട്ടി വളയംകുളം, എ.എം.സുലൈമാൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.